കാസര്‍ഗോഡ് ; രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പുകളിലും സമൂഹത്തിലും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച മന്ത്രി അഹമദ് ദേവര്‍ കോവിലിന് ജമാഅത്ത് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം വ്യവസായവകുപ്പ് മന്ത്രി പി രാജീവ് സമ്മാനിച്ചു.
കാസര്‍ഗോഡ് അതിഥി മന്ദിരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ല പ്രസിഡണ്ട് മാട്ടുമ്മല്‍ ഹസ്സന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ വ്യവസായവകുപ്പ് മന്ത്രി പി രാജീവ് സ്നേഹോപഹാരം നല്‍കി ആദരിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, മുട്ടുന്തല കുഞ്ഞിമൊയിതീന്‍ ഹാജി, അസീസ് കടപ്പുറം, എം ഹമീദ് ഹാജി, സി.കെ നാസര്‍ കാഞ്ഞങ്ങാട്, കെപി സലീം മഡിയന്‍ എന്നിവര്‍ സംസാരിച്ചു.