സേവന,വ്യാപാര മേഖലയില്‍ കുടുംബശ്രീ
കൂടുതല്‍ കേന്ദ്രീകരിക്കണം: കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്
ഉത്പാദന മേഖലയിലാണ് കുടുംബശ്രീ ഇതുവരെ ശ്രദ്ധകേന്ദ്രീകരിച്ചതെന്നും
ഇനി സാധ്യതയുള്ള മേഖല സേവനവും വ്യാപാരവുമാണെന്നും അതിനാല്‍ സേവന, വ്യാപാര മേഖലയില്‍ കുടുംബശ്രീ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം നടത്തിയ റൈസിംഗ് കാസര്‍കോട് നിക്ഷേപ സംഗമത്തില്‍
കുടുംബശ്രീ മൈക്രോ നാനോ സംരംഭങ്ങളുടെ നിക്ഷേപ സാധ്യതകള്‍
എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിനുമുന്നില്‍ കേരളത്തിന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാനാവുന്ന വനിതാ ശാക്തീകരണ പ്രസ്ഥാനമാണ് കുടുംബശ്രീ. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി തുടങ്ങി കുടുംബശ്രീ ഇന്ന് അരക്കോടിയോളം വനിതകള്‍ അംഗങ്ങളായുള്ള സാമൂഹിക വികസന പ്രസ്ഥാനമായി മാറിയിരിക്കുന്നു. കുടുംബശ്രീക്ക് ഇനിയും നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്കും അദ്ദേഹം എടുത്തു പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോമോന്‍ ജോസഫ് മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു.
കുടുംബശ്രീയുടെ നട്ടെല്ല് അയല്‍ക്കൂട്ടങ്ങളാണ്. അയല്‍ക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നല്‍കുന്ന വിവിധ ഫണ്ടുകളെ കുറിച്ചും സെക്ഷനില്‍ ചര്‍ച്ചയായി.
ടീം ബേഡകം സിഇഓ ശിവന്‍ ചൂരിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ല മിഷന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച കമ്പനിയാണ് ടീം ബേഡകം. കുടുംബശ്രീ ആഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓഹരി ഉടമകളായി പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക ഉത്പാദന-വിപണന രംഗത്തും കാര്‍ഷിക വിഭവങ്ങളുടെ മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണത്തിനുമുള്ള വേറിട്ട സംരംഭങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ആനന്ദമഠം എന്ന സ്ഥലത്ത് 28 ഏക്കര്‍ സ്ഥലം എടുക്കുകയും ഇവിടെ ഹൈടെക് ഫാമുകള്‍ , ടൂറിസം ഹട്ടുകള്‍, ഫാം ടൂറിസം,
കണ്‍വെന്‍ഷന്‍ സെന്റര്‍, മാതൃകാ കൃഷിയിടം എന്നിവയൊരുക്കി
ഒരു മാതൃകാ കാര്‍ഷിക ഗ്രാമം ഒരുക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു.
നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത,കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. എ.പി.ഉഷ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്എം.ധന്യ , കുടുംബശ്രീ ഡി.എം.സി.ടി.ടി.സുരേന്ദ്രന്‍, ബിആര്‍ഡിസി എംഡി ബി.ഷിജിന്‍ പറമ്പത്ത്, കുടുംബശ്രീ എഡിഎംസി. സി.എച്ച്ഇഖ്ബാല്‍, അസാപ് ജില്ലാ കോര്‍ഡിനേറ്റര്‍ സുസ്മിത്ത്, ഇഡി ആന്റ്ജി എം ലിങ്ക് ഗ്രൂപ്പ്, ഹരീഷ്, ബ്രിറ്റ്കോ ആന്റ് ബ്രിറ്റ്കോ കമ്പനി മാനേജര്‍ ഉണ്ണികൃഷ്ണന്‍, ചെറുവത്തൂര്‍ സി.ഡി.എസ്. പ്രതിനിധി ശ്രീജ, മുളിയാര്‍ സി.ഡി.എസ് പ്രതിനിധി ഖൈറുന്നീസ, ഉദുമ സിഡിഎസ്
സനൂജ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചു.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍
സ്വാഗതവും ജില്ലാ പഞ്ചായത്ത് എസ്എസ്
വി.വി.ഷിജി നന്ദിയും പറഞ്ഞു