CLOSE

ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ചീഫ് സെക്രട്ടറി ഡോ . വി വേണു

Share

കാസര്‍കോട് : ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റിയുടെ സേവനം രാജ്യത്തെ ടൂറിസത്തിനു തന്നെ മാതൃകാപരമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പ്രഥമ എംഡി യും ഇപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ വേണുവിന് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി നല്‍കിയ ആദരവ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട സംരംഭകരുടെ വലി യൊരു തള്ളിച്ച ബേക്കലില്‍ പ്രതീക്ഷിക്കാം.ബേക്കലില്‍ വന്‍കിട ഹോട്ടല്‍ കമ്പനികള്‍ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഡെസ്റ്റിനേഷന്‍ നല്ല നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടും . വിനോദ സഞ്ചാരികളുടെ എണ്ണം കൂടണമെങ്കില്‍ റിസോര്‍ട്ടുകള്‍ക്കൊപ്പം ബഡ്ജറ്റ് കാറ്റഗറിയിലുള്ള റിസോര്‍ട്ടുകള്‍ , ഹോം സ്റ്റേകള്‍ എന്നിവ നിര്‍മ്മിക്കാന്‍ സംരഭകര്‍ മുന്നോട്ട് വരണമെന്ന് ഡോ വി വേണു അഭിപ്രായപ്പെട്ടു .

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി അന്താരാഷ്ട്ര ടൂറിസത്തെക്കാള്‍ പ്രാദേശിക ടൂറിസത്തിനാണ് ഇനി വരുന്ന കാലം പ്രാധാന്യം കൂടുതലെന്ന് ഡോ. വി വേണു പറഞ്ഞു . ബേക്കല്‍ ടൂറിസം പദ്ധതി വരുന്ന കാലത്ത് ഉള്ള ട്രെന്റ് വിദേശ വിനോദ സഞ്ചാരികളായിരുന്നു . പക്ഷേ ഇപ്പോള്‍ ആഭ്യന്തര ടൂറിസത്തിനാണ് പ്രാധാന്യമെന്നും ബി.ആര്‍. ഡി.സി യുടെ പ്രഥമ എം ഡി സൂചിപ്പിച്ചു .

ഇത്തരം സംരംഭങ്ങള്‍ക്ക് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി പോലുള്ള കൂട്ടായ്മകള്‍ പ്രോത്സാഹനവും കരുത്തും നല്‍കണം, ഡോ. വേണു പറഞ്ഞു.

മണി മാധവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു .
നഗരസഭാ ചെയര്‍മാന്‍ വി.എം .മുനീര്‍ പൊന്നാട അണിയിച്ചു. ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് സ്‌നേഹോപഹാരം നല്‍കി . ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍, ബി ആര്‍ ഡി സി എം ഡി ഷിജിന്‍ പറമ്പത്ത്, ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ്, മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ധന്യ, പാ ഗ്രാം ഡയറക്ടര്‍ ഫാറൂഖ് കാസ്മി, ഡിടിപിസി മുന്‍ സെക്രട്ടറി ബിജു രാഘവന്‍ തുടങ്ങിയവര്‍
സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *