പാലക്കാട്: തച്ചമ്പാറ ഇസാഫ് ആശുപത്രിയില്‍ കുട്ടികളുടെ വിഭാഗം ഒപി ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രിയില്‍ പുതിയ ഒപി വിഭാഗം ആരംഭിച്ചത്. ആരോഗ്യരംഗത്ത് പ്രദേശവാസികളുടെ വിശ്വാസകേന്ദ്രമായി മാറുകയാണ് ഇസാഫ് ആശുപത്രിയുടെ ലക്ഷ്യമെന്ന് മെറീന പോള്‍ പറഞ്ഞു.
പീഡിയാട്രീഷ്യനായ ഡോ. യഹിയയുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. ഫാദര്‍ ബിനു പി. അബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റൈസണ്‍ പി ചാക്കോ, ഇസാഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവല്‍, സിഇഒ ബിജു ജോര്‍ജജ്, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. രാകേഷ്, ഡോ. ഷൗബിന്‍, ഡോ. ദീപ, ഡോ. ഫാത്തിമ, പിആര്‍ഒ സാബു, ലഹന്തി ഹോംസ് ഡയറക്ടര്‍ സ്റ്റീവ് ജോര്‍ജ്, അസ്സോസിയേറ്റ് മാനേജര്‍ റിയോ റൈസണ്‍ എന്നിവര്‍ പങ്കെടുത്തു.