കോഴിക്കോട്: കലോത്സവ മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ തെറ്റായി പ്രവര്‍ത്തിച്ചാല്‍ കരിമ്ബട്ടികയിലാകുമെന്ന് മുന്നറിയിപ്പ് നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേദികളില്‍ പ്രശ്നം ഉണ്ടാകാതെ നോക്കാന്‍ കര്‍ശന നിര്‍ദേശവും മന്ത്രി നല്‍കി. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാകണം സ്റ്റേജ് ക്രമീകരണങ്ങളെന്നും മന്ത്രി അറിയിച്ചു.
കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്‍ തുടങ്ങാനും വൈകി പൂര്‍ത്തിയാകാനും കാരണം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.