മലപ്പുറം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്ത് വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.