കൊടുങ്ങല്ലൂര്‍: നഗ്നനായി വന്ന് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത പ്രതി പിടിയില്‍. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹര്‍ത്താല്‍ ആചരിക്കും.