കൊച്ചി: 2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 92 ശതമാനം ഉയര്‍ന്ന് 2881.5 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 1502 കോടി രൂപയായിരുന്നു അറ്റാദായം. സമ്പാദിച്ചതും ചെലവഴിച്ചതുമായ പലിശ തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനം അഥവാ എന്‍ഐഐ, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 6,945 കോടി രൂപയില്‍ നിന്ന് 24ശതമാനം ഉയര്‍ന്ന് 8,600 കോടി രൂപയിലെത്തി. മൂന്നാംപാദ ഫലത്തില്‍ ബാങ്കിന്റെ ആഗോള നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വര്‍ധിച്ച് 11.6 ലക്ഷം കോടി രൂപയായിട്ടുണ്ട്. ആഭ്യന്തര നിക്ഷേപം 14 ശതമാനം വളര്‍ച്ചയോടെ 8 ലക്ഷം കോടി രൂപയായി. ഫലപ്രഖ്യാപനത്തിനു ശേഷം വിപണികളില്‍ ഓഹരി ഒന്നിന് ഒരു ശതമാനം ഉയര്‍ന്ന് 324 രൂപയിലാണ് വ്യാപാരം നടക്കുന്നത്.