CLOSE

അലൂമിനിയം ഡീലേഴ്‌സ് ഫോറം അഞ്ചാമത് സംസ്ഥാന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

Share

കൊച്ചി: അലൂമിനിയം വ്യാപാരികളുടെ സംഘടനയായ കേരള അലൂമിനിയം ഡീലേഴ്‌സ് ഫോറത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സിയാല്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അലൂമിനിയം വാര്‍ത്താ മാസികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മലയാളികള്‍ക്ക് അലൂമിനിയത്തിന്റെ സാദ്ധ്യതകള്‍ പരിചയപ്പെടുത്തിയ മന്‍ഹര്‍ ജെ സഗര്‍ജിഗയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് ഷജല്‍ മുഹമ്മദ് ടി പി എം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മധുബെന്‍ എബ്രഹാം സ്വാഗത പ്രസംഗം നടത്തി. വൈകിട്ട് നടന്ന പൊതു സമ്മേളനം എഡിഎഫ് രക്ഷാധികാരി ബാബു. എം.എന്‍ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അലൂമിനിയം ഉത്പന്നങ്ങളുടെ പ്രദര്‍ശനം സംസ്ഥാന പ്രസിഡണ്ട് ഷജല്‍ മുഹമ്മദ് ടി.പി.എം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *