നെയ്യാറ്റിന്‍കര: ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്. വയനാട് സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പെണ്‍കുട്ടി നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.