പാലക്കാട്: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ ആണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോണ്‍ നോക്കുന്നതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
നെന്മാറ ജിബിഎച്ച് എസ്എസി-ല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നന്ദന. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.