CLOSE

തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി കയറി

Share

തിരുവനന്തപുരം: കഠിനംകുളം ഗവ എല്‍.പി സ്‌കൂളില്‍ കയറിയ മുള്ളന്‍ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്‌കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളന്‍ പന്നി ഓടി കയറിയത്. സ്‌കൂളില്‍ പൊതുപരിപാടി നടന്നതിനാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു. അതിനാല്‍ വലിയ അപകടം ഒഴിവായി. ഈ സമയം സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറിയ മുള്ളന്‍ പന്നി, പിന്നീട് ശുചിമുറിയില്‍ കയറുന്നത് കണ്ടതോടെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എത്തി ശുചിമുറി പൂട്ടിയിട്ടു. പാലോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് മുള്ളന്‍ പന്നിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *