അഞ്ചല്‍: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിലായി. പുനലൂര്‍ താലൂക്ക് സര്‍വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ വി.ആര്‍ മനോജ് ലാലിനെയാണ് കൊല്ലത്ത് നിന്നും എത്തിയ വിജിലന്‍സ് സംഘം പിടികൂടിയത്. മനോജ് ലാല്‍ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനുള്ളില്‍ വച്ചാണ് പിടിയിലായത്. പുനലൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കരവാളൂര്‍ സ്വദേശിയായ ജോണ്‍സണ്‍ എന്നയാള്‍ തന്റെ ബന്ധുവിന്റെ വസ്തു അളന്ന് തിരിക്കുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് സര്‍വേ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ശരിയാക്കി നല്‍കുന്നതിന് മനോജ് ലാല്‍ ജോണ്‍സനോട് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
വസ്തു അളക്കാനെത്തിയ ഉദ്യോഗസ്ഥന് ആദ്യം 1000 രൂപ ജോണ്‍സണ്‍ കൈക്കൂലി നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 5000 രൂപ മനോജ് ലാല്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ജോണ്‍സണ്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് ആവശ്യപ്പെട്ടതനസുരിച്ചു ജോണ്‍സണ്‍ തുക അഞ്ചല്‍ സിവില്‍ സ്റ്റേഷനില്‍ എത്തി കൈമാറാം എന്ന് മനോജ് ലാലിനെ അറിയിച്ചു. തുടര്‍ന്ന്, സിവില്‍ സ്റ്റേഷനില്‍ വച്ച് വിജിലന്‍സ് സംഘം നല്‍കിയ രണ്ടായിരം രൂപ മനോജ് ലാലിന് കൈമാറുകയും ഉടന്‍ വിജിലന്‍സ് പിടികൂടുകയുമായിരുന്നു.
കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍ വഹാബ്, സിഐമാരായ ജോഷി, ജയകുമാര്‍, എസ്‌ഐമാരായ രാജേഷ്, സജീവ്, സുല്‍ഫി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദേവപാല്‍, ഷിബു സക്കറിയ, സുനില്‍, ഗോപന്‍, നവാസ്, അജീഷ്, ഗസറ്റഡ് ഓഫീസര്‍മാരായ സി വിനോദ്, എച്ച്. ഷിജു എന്നിവരുടെ നേതൃത്യത്തിലാണ് മാനോജ് ലാലിനെ പിടികൂടിയത്.