കൊച്ചി: യുപി സ്‌കൂളില്‍ കാട്ടാനയുടെ ആക്രമണം. കാട്ടാന വാട്ടര്‍ ടാങ്കും ജനലുകളും തകര്‍ത്തു. ശുചിമുറികള്‍ക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്‌കൂള്‍ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു. എറണാകുളം ഇടമലയാറിലെ സ്‌കൂളില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.