സംസ്ഥാനത്ത് നടപ്പു സാമ്ബത്തിക വര്‍ഷം മദ്യ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം, നികുതികള്‍ ഒഴികെ 2,480.15 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയത്.
റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ഇത്തവണ മദ്യ വില്‍പ്പന ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ കൂടി പുറത്തുവരുമ്‌ബോള്‍ മദ്യ വില്‍പ്പനയില്‍ നിന്നും ലഭിച്ച വരുമാനം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇതോടെ, 2022-23 സാമ്ബത്തിക വര്‍ഷം എക്‌സൈസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കും.
നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ 2,655.2 കോടി രൂപയാണ് മദ്യ വില്‍പ്പനയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം. പിന്നീട് അത് 2,800.45 കോടി രൂപയായി ഉയര്‍ത്തുകയായിരുന്നു. ബാര്‍ ഹോട്ടലുകള്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങിയവ മിക്ക ലൈസന്‍സുകളും മാര്‍ച്ചില്‍ പുതുക്കുന്നതിനാല്‍ വരുമാനം വീണ്ടും ഉയരാന്‍ സാധ്യത കൂടുതലാണ്. ലൈസന്‍സ് പുതുക്കുന്നതിലൂടെ ഏകദേശം 225 കോടി രൂപയാണ് ലഭിക്കുക. 2018-19 സാമ്ബത്തിക വര്‍ഷത്തിലാണ് സംസ്ഥാനത്ത് മദ്യ വില്‍പ്പനയിലൂടെ ഏറ്റവും കൂടുതല്‍ തുക വരുമാനമായി ലഭിച്ചത്. ഇക്കാലയളവില്‍ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു.