നിലമ്പൂര്‍: പ്ലാക്കല്‍ചോലയില്‍ വീണ്ടും എക്‌സൈസ് നടത്തിയ പരിശോധനയില്‍ 908 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സ്‌ട്രൈക്കിംഗ് ഫോഴ്‌സിന്റെ ഭാഗമായി നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം നടത്തിയ റെയ്ഡില്‍ ചാലിയാര്‍ പഞ്ചായത്തിലെ പ്ലാക്കല്‍ച്ചോല കാട്ടരുവിയുടെ സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ ആണ് 908 ലിറ്റര്‍ വാഷ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു പരിശോധന. കുഴിയെടുത്ത് പ്ലാസ്റ്റിക് ഷീറ്റില്‍ അടക്കം ചെയ്ത നിലയില്‍ 600 ലിറ്റര്‍ വാഷും 200 ലിറ്ററിന്റെ ഇരുമ്ബ് ബാരലില്‍ 150 ലിറ്റര്‍ വാഷും 35 ലിറ്ററിന്റെ നാലു പ്ലാസ്റ്റിക് കന്നാസുകളിലായി 140 ലിറ്റര്‍ വാഷും 18 ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസിക് കുടവും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു.