പെരുമ്പാവൂര്‍: യുവതിയെ കെഎസ്ആര്‍ടിസി ബസില്‍ വച്ച് ശല്യം ചെയ്ത ആള്‍ പൊലീസ് പിടിയില്‍. പല്ലാരിമംഗലം മാവുടിയില്‍ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയില്‍ സുനിലിനെ(48)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 26-ന് വൈകിട്ട് കോട്ടയം – പാലക്കാട് കെഎസ്ആര്‍ടിസി ബസില്‍ ആണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്ഐമാരായ റിന്‍സ് എം.തോമസ്, എം.കെ.അബ്ദുള്‍ സത്താര്‍, എസ്സിപിഒമാരായ പി.എ.അബ്ദുള്‍ മനാഫ്, സി.കെ.മീരാന്‍, ജിഞ്ചു കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.