ചേര്‍ത്തല: ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട് ആന്‍ഡ് പ്ലേറ്റ് എന്ന ഹോട്ടലിനാണ് തീപിടിച്ചത്. രാത്രി 11.30 ന് കട അടച്ചു ജീവനക്കാര്‍ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്. ഫ്രീസറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി തീ പിടിച്ചതാണെന്ന് സംശയമുണ്ട്. അഗ്‌നിശമന സേനയെത്തി തീയണച്ചതിനാല്‍ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല.