തിരുവനന്തപുരം: കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഉള്‍പ്പെടെ രാസലഹരി വില്‍പ്പന നടത്തിയിരുന്നവര്‍ എക്സൈസിന്റെ പിടിയില്‍. പുനലൂര്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ടു പേര്‍ പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്ന 32 ഗ്രാം എംഡിഎംഎ , 17 ഗ്രാം കഞ്ചാവ് എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷംനാദ്, കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിയായ ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്.
ചെറിയ അളവില്‍ എംഡിഎംഎ തൂക്കി വില്‍പ്പന നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇവരുടെ കൈവശം ഉണ്ടായിരുന്നു. പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുദേവന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ അന്‍സാര്‍ എ, ശ്രീകുമാര്‍ കെ പി, പ്രദീപ് കുമാര്‍ ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിഷ് അര്‍ക്കജ്, ഹരിലാല്‍, റോബി രാജ്മോഹന്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.