CLOSE

ബഠാലയില്‍ വേദ് പ്രകാശ് കരണ്‍ പ്യാരി അഗര്‍വാള്‍ പാര്‍ക്ക് വി.പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

Share

തൃശ്ശൂര്‍ : പഞ്ചാബിലെ ബഠാലയില്‍ നരേഷ് അഗര്‍വാള്‍ ഫൗണ്ടേഷന്‍ മണപ്പുറം ഫിനാന്‍സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച വേദ് പ്രകാശ് കരണ്‍ പ്യാരി അഗര്‍വാള്‍ പാര്‍ക്ക് മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ലയണ്‍സ് ക്ലബിന്റേയും, മണപ്പുറം ഫിനാന്‍സിന്റെയും സഹകരണത്തോടെ പാര്‍ക്ക് നിര്‍മിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. ബഠാല എംഎല്‍എ അമന്‍ഷേര്‍ സിങ് , ബഠാല സ്മൈല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് നരേഷ് ലുത്ര, ഡോ. നരേഷ് അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ മുഖ്യാതിഥിയായ വി പി നന്ദകുമാര്‍ ദേശീയ പതാക ഉയര്‍ത്തി. സ്വന്തം നാടിനായി പാര്‍ക്ക് നിര്‍മിച്ച ഡോ. നരേഷ് അഗര്‍വാളിന്റെ സേവനം ഏറെ പ്രശംസനീയമാണെന്ന് നന്ദകുമാര്‍ പറഞ്ഞു. മണപ്പുറം ഗ്രൂപ്പ് സ്ഥാപകനായ വി സി പദ്മനാഭന്റെ സ്മരണക്കായി നിര്‍മിച്ച ഹെല്‍ത്ത് പാര്‍ക്കും ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. പാര്‍ക്കില്‍ ഓപ്പണ്‍ സ്റ്റേജ് തീയേറ്റര്‍ , ജലധാര (വാട്ടര്‍ ഫൗണ്ടെന്‍ ) തുടങ്ങി മറ്റു വിനോദ ഉപകരണങ്ങളും പ്രദേശവാസികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട് .

തുടര്‍ന്ന് ബഠാലയിലെ വിവിധ ലയണ്‍സ് ക്ലബുകളുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് മുന്‍ ആഗോള പ്രസിഡന്റ് ഡോ. നരേഷ് അഗര്‍വാളിനെ ചടങ്ങില്‍ ആദരിച്ചു. വിവിധ ലയണ്‍സ് ക്ലബുകളുടെ ഭാരവാഹികളും പങ്കെടുത്തു. ലയണ്‍സ് ക്ലബുകള്‍ നടത്തി വരുന്ന സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ വിശദീകരിച്ചു. വിവിധയിനം മരങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *