മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ഇന്ന് ലോകായുക്ത വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണു വിധി വരുന്നത്. വിധി വൈകുന്നതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുന്നതിനിടെയാണ് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചത്.