CLOSE

സംസ്ഥാനത്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

Share

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ, പെട്രോളിനും ഡീസലിനും നാളെ മുതല്‍ രണ്ട് രൂപ അധികം നല്‍കണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വര്‍ദ്ധിക്കുക. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. കൂടാതെ, ഫ്‌ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഉള്ള മുദ്രവില 2 ശതമാനം ഉയരും.

മൈനിംഗ് ആന്‍ഡ് ജിയോളജി മേഖലകളില്‍ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം നാളെ മുതലാണ് നിലവില്‍ വരിക. ഒറ്റത്തവണ ഫീസ് വര്‍ദ്ധിപ്പിച്ചതോടെ, പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ വിലയും വര്‍ദ്ധിക്കും. പുതുതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയില്‍ 2 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടാവുക. ഇതിനോടൊപ്പം തന്നെ കോര്‍ട്ട് ഫീ സ്റ്റാമ്ബ് നിരക്കും, മാനനഷ്ട കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ കോടതി ഫീസും വര്‍ദ്ധിക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാണ് സംസ്ഥാനത്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *