അഗളി: അട്ടപ്പാടിയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു. പുതുര്‍ പഞ്ചായത്തില്‍ മഞ്ചിക്കണ്ടിയില്‍ പുത്തന്‍പുരയില്‍ മാത്യു (71), ചെര്‍പ്പുളശേരി സ്വദേശി തട്ടര്‍തൊടി നിലപ്പറമ്പ് പൈലി മകന്‍ രാജു (56) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പുതൂര്‍ പഞ്ചായത്തില്‍ മഞ്ചിക്കണ്ടിയിലെ മാത്യുവിന്റെ വീടിന് സമീപത്താണ് സംഭവം. മാത്യു മഞ്ചികണ്ടിയില്‍ പലചരക്കു വ്യാപാരം നടത്തി വരികയാണ്. ചെര്‍പ്പുളശേരി സ്വദേശി രാജു മഞ്ചിക്കണ്ടിയില്‍ ഹോട്ടല്‍ നടത്തുന്നതിനായി പത്തു ദിവസം മുന്‍പ് എത്തിയതായിരുന്നു. മാത്യുവിന്റ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാജു ഇന്നലെ വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറിലേക്കുള്ള കണക്ഷനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മോട്ടോറിനു സമീപമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം അഗളി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. രാജുവിന്റെ ഭാര്യ ശകുന്തള. മക്കള്‍: രഞ്ജു, ജിജി, സിജി, ഷിജു. മരുമക്കള്‍: മണികണ്ഠന്‍, അനൂപ്. മാത്യുവിന്റെ ഭാര്യ ഡെയ്‌സി. മക്കള്‍: അനീഷ്, അനിത.