എ ഐ കാലത്തെ സുരക്ഷിക കരിയറുകള്‍ എന്ന വിഷയത്തില്‍ മൈക്രോസോഫ്റ്റ് പ്രതിനിധി രാഹുല്‍ റെഡ്ഡിയുടെ സെഷന്‍ വ്യാഴാഴ്ച നടക്കും
കണ്ണൂര്‍: എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി)യുടെ നേതൃത്വത്തില്‍ നടക്കുന്ന എജുസൈന്‍ കരിയര്‍ എക്‌സ്‌പോയില്‍ മൈക്രോസോഫ്റ്റ് സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മാനേജര്‍ രാഹുല്‍ റെഡ്ഡി പങ്കെടുത്ത് സംസാരിക്കും. വ്യാഴാഴ്ച വൈകുന്നേരം 4.30 ന് നടക്കുന്ന ‘എ ഐ കാലത്തെ സുരക്ഷിത കരിയറുകള്‍’ എന്ന സെഷനിലാണ് അദ്ദേഹം സംബന്ധിക്കുക. ഐടി, സേവന വ്യവസായ രംഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹവുമായി സംവദിക്കാനും സംശയനിവാരണം നടത്താനും അവസരമുണ്ടാകും. 2019 മുതല്‍ മൈക്രോസോഫ്റ്റില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് മാനേജറായും ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ അറിവും പരിചയ സമ്പത്തും എ ഐ കാലത്തെ കരിയര്‍ ഡിസൈനിംഗിന് വിദ്യാര്‍ത്ഥികളെ സഹായിക്കും.
എണ്‍പതോളം സ്റ്റാളുകളിലായി പുരോഗമിക്കുന്ന എജുസൈന്‍ കരിയര്‍ എക്‌സ്‌പോയില്‍ വിവിധ വിഷയങ്ങളില്‍ കരിയര്‍ മെന്റര്‍മാരുടെ സേവനവും സൗജന്യമായി നല്‍കുന്നുണ്ട്. ഏപ്രില്‍ 23ന് ആരംഭിച്ച എക്സ്പ്പോ 29ന് സമാപിക്കും. ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെര ക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം കരിയര്‍ വിഷന്‍ നല്‍കുന്ന എജുസൈനില്‍ എല്ലാ മേഖലയുമായി ബന്ധപ്പെട്ട കരിയര്‍ സെഷനുകളും സ്റ്റാളുകളുമുണ്ട്.