ആമ്പല്ലൂര്‍: വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തി. പള്ളിയുടെ പാരിഷ് ഹാളിന് സമീപം നിര്‍ത്തിയിരുന്ന ഫാ. സോണി കിഴക്കൂടന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നലെ ഉച്ചക്ക് 12ഓടെയാണ് സംഭവം. ബൈക്ക് കത്തിക്കുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിനടുത്തെത്തിയ ആള്‍ മീറ്റര്‍ ബോര്‍ഡില്‍ ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയ ശേഷം മാറിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, തീ ആളിപടരുന്നതുകണ്ടതിന് ശേഷമാണ് ഇയാള്‍ സ്ഥലം വിട്ടത്.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാം: നിരോധനം നീക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് അഗ്‌നിശമനസേനയാണ് തീയണച്ചത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് വരന്തരപ്പിള്ളി പൊലീസ് അറിയിച്ചു.