തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ വീണ്ടും സ്വര്‍ണവില 45,000 ത്തിന്റെ താഴേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്.
ചൊവ്വയും സ്വര്‍ണവില കുറഞ്ഞിരുന്നു. 240 രൂപയാണ് അന്ന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞു. വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 40 രൂപ കുറഞ്ഞു. വിപണി വില 4620 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ചൊവ്വ വെള്ളിയുടെ വില ഉയര്ന്നിരുന്നെങ്കിലും ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.