തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടില്‍ കയറി പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ മുടിയ്ക്കല്‍ പാലക്കാട്ടുതാഴം മുക്കാട വീട്ടില്‍ മൈതിനെ(46) ആണ് അറസ്റ്റ് ചെയ്തത്. മണക്കാട് നെല്ലിക്കാവില്‍ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. തൊടുപുഴ എസ്ഐ അജയകുമാറും ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തുണി ഇന്‍സ്റ്റാള്‍മെന്റില്‍ വില്‍പ്പന നടത്തുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പിന്നീട് വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു.
പിന്നീട് കഴിഞ്ഞ 21-ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയില്‍ കുട്ടിയ്ക്കു നേരേ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ മാതാവ് ഇത് കണ്ടു. തുടര്‍ന്ന്, ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.