നിലേശ്വരം നഗരസഭയില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി RRR കേന്ദ്രം ഉദ്ഘാടനവും മാലിന്യ പരിപാലന ഉപാധികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
നിലേശ്വരം ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രദര്‍ശനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു
ക്ഷേമസ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ പി.സുഭാഷ്, കൗണ്‍സിലര്‍മാരായ റഫിക്ക് കോട്ടപ്പുറം, ഇഷജീര്‍, ടി.വി ഷീബ, എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി പി ലത സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി അജിത് നന്ദിയും പറഞ്ഞു.
ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പ്രദര്‍ശിപ്പിച്ചു