കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് 2023 ജൂണ്‍ 6ന് സംസ്ഥാനതല കര്‍ത്തവ്യവാഹകരുടെ യോഗം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഹോട്ടല്‍ പ്രശാന്തില്‍ ബച്ച്പ്പന്‍ ബച്ചാവോ അന്തോളന്റെ സഹകരണത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും.
ബാലനീതി ആക്റ്റ് 2015, വകുപ്പ് 109 പ്രകാരം നിയമ നടത്തിപ്പുമായി ബന്ധപ്പെട്ട നിരീക്ഷണ ചുമതല ബാലാവകാശ കമ്മീഷനില്‍ നിക്ഷിപ്തമാണ്. ബാലവേല-ബാലവിവാഹ നിര്‍മ്മാര്‍ജനം ഉള്‍പ്പെടെ ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ നടത്തിവരുന്നു.കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്തമാക്കുന്നതിന് പ്രത്യേക പരിശോ ധനകളും, കര്‍മ്മപദ്ധതികളും കമ്മീഷന്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയും വിവിധ വകുപ്പു സെക്രട്ടറിമാരും ബാലവേലയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിലയിരുത്തും.