മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകള്‍ അടച്ചിടും.
സിനിമ, തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള ധാരണ. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഈ കരാര്‍ പൂര്‍ണമായും ലംഘിക്കുന്നുവെന്നാണ് ഫിയൊക്കിന്റെ പരാതി. ഇതേ തുടര്‍ന്നാണ് സുചന സമരം.
അതേസമയം, തിയേറ്ററുകള്‍ അടച്ചിടില്ലെന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്.