കൊല്ലം അഞ്ചലില്‍ റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളര്‍ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്.
രാത്രിയില്‍ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേര്‍ന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളര്‍ കയറിയാണ് മരണം സംഭവിച്ചത്.വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
റോഡ് റോളര്‍ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാല്‍ വിനോദ് വാഹനത്തിന്റെ സമീപം കിടക്കുന്ന കാര്യം കണ്ടില്ലെന്നാണ് റോഡ് റോളറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്.