CLOSE

ഫോട്ടോഗ്രാഫി മത്സരം: അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി

Share

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ‘വ്യവസായ കേരളം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡിഎസ്എല്‍ആര്‍ ക്യാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം. ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍, കൂടൂതല്‍ ലൈക്ക്, ഷെയര്‍ തുടങ്ങിയവ ലഭിക്കുന്ന മൂന്ന് ഫോട്ടോകളെയാണ് വിജയിയായി പരിഗണിക്കുക. കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. കൂടാതെ മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം സമ്മാനവും നല്‍കും. മത്സരാര്‍ഥികള്‍ ഫോട്ടോ contest@ksidcmail.org എന്ന ഇ-മെയിലേക്ക് അയക്കണം. ഫോട്ടോയോടൊപ്പം മത്സരാര്‍ഥിയുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ഐഡിസി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജ് എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2318922.

Leave a Reply

Your email address will not be published. Required fields are marked *