CLOSE

ഹിന്ദി ഭാഷാപഠനം ഒന്നാം ക്ലാസ് മുതല്‍ ആരംഭിക്കണം:മന്ത്രി ആന്റണി രാജു

Share

തിരുവനന്തപുരം :ഇന്ത്യയുടെ ബഹുസ്വരത നിലനിര്‍ത്തിക്കൊണ്ട് എല്ലാ ഭാഷകള്‍ക്കും തുല്യപ്രാധാന്യം നല്‍കുകയും അതോടൊപ്പം ഔദ്യോഗിക ഭാഷ എന്ന നിലയില്‍ ഹിന്ദി ഭാഷാ പഠനം ഒന്നാം ക്ലാസ് മുതല്‍ ആരംഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിലെ ഹിന്ദി അധ്യാപകരുടെ ഏറ്റവും വലിയ പ്രസ്ഥാനമായ ഹിന്ദി അധ്യാപക് മഞ്ചിന്റെ(എച്ച്.എ.എം) ഹിന്ദി പക്ഷാചാരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന പ്രസിഡന്റ് വി ജോസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു,കേരള യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മേധാവി പ്രൊഫ.ഡോ.ബി അശോക്, കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വക്കേറ്റ് ബി മധു,ജനറല്‍ സെക്രട്ടറി ശിഹാബ് വേദവ്യാസ, ട്രഷറര്‍ വിനോദ് കുരുവമ്പലം,സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അഭിലാഷ് കെ എസ്, കെ മുഹമ്മദ് മുസ്തഫ, സംസ്ഥാന ആക്റ്റിങ്ങ് സെക്രട്ടറി കെ ഷൈനി, തിരുവനന്തപുരം ജില്ല പ്രസിഡന്റ് കുമാരി ബിന്ദുഷ, പട്ടം ഗേള്‍സ് എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ കെ ലൈലാസ് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഹിന്ദി ഭാഷാപഠനം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് ഡോ.ബി അശോക്, ഡോ. എം ഗോവിന്ദ് രാജ് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *