സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കിലെ’ ഐ എ.എസ്. അക്കാദമിയില്‍ അടുത്ത ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പ്രിലിമിനറി / മെയിന്‍സ് പരിശീലനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരള ഷോപ്പ് & കമേഴ്‌സ്യല്‍ / ഐ ടി. തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. യോഗ്യത ബിരുദം. കോഴ്‌സ് ദൈര്‍ഘ്യം 10 മാസം. ക്ലാസ്സ് ജൂണ്‍ 20-ന് ആരംഭിക്കും.
കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ ഓഫീസില്‍ നിന്നും ആശ്രിത സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി 2023 – മെയ് 20-ന് മുമ്പായി kile kerala gov.in എന്ന സൈറ്റില്‍ അപേക്ഷികേണ്ടതാണ് എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്
04994- 255110
97 47 931 567