പത്താം ക്ലാസു കഴിഞ്ഞ് ഏത് കോഴ്‌സ് എടുക്കണം എന്ന് ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് & അഡോള സെന്റ് കൗണ്‍സിലിംഗ് സെല്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില്‍ വീഥി 2023 എന്ന പ്രോഗ്രാമിലൂടെ കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ അന്തര്‍ലീനമായി കിടക്കുന്ന അഭിരുചിയെ കണ്ടെത്തുന്നതിനുള്ള അഭിരുചി പരീക്ഷയും കരിയര്‍ കൗണ്‍സിലിംഗും സംഘടിപ്പിക്കുന്നു . 2023 മെയ് 8, 9 തീയതികളിലായി കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ അവരുടെ പേരുകള്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം വഴിയോ, പോസ്റ്ററില്‍ കാണുന്ന QR code സ്‌കാന്‍ ചെയ്‌തോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656449085 എന്ന നമ്പറില്‍ ബന്ധപെടുക
ഗൂഗിള്‍ ഫോം ലിങ്ക്
https://surveyheart.com/form/64539a88f4c4ee290130ffcf