തൃശൂര്‍: കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ആദ്യം കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് പടര്‍ന്നുപിടിച്ച തീ ആളിപ്പടര്‍ന്ന് ഷോറൂമിന് അകത്തേക്കും കടന്നു. പുതിയ വാഹനങ്ങളും സര്‍വീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിച്ചത്. തീ നിയന്ത്രണവിധേയയെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. സര്‍വീസ് സെന്ററായതുകൊണ്ട് തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം.