പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് തിരിച്ചടി. ആമസോണില്‍ നിന്നും ഷോപ്പില്‍ നടത്തുനമ്പോള്‍ ഇനി കൂടുതല്‍ പണം നല്‍കേണ്ടിവരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനിയുടെ വില്‍പ്പന ഫീസും, കമ്മീഷന്‍ ചാര്‍ജുകളും പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിംഗ് ചെലവും അനുപാതികമായി വര്‍ദ്ധിക്കുന്നത്. കൂടാതെ, ഉല്‍പ്പന്നങ്ങളുടെ റിട്ടേണുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ വില്‍പ്പന ഫീസാണ് ഉയര്‍ത്താന്‍ സാധ്യത. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി വില്‍പ്പന നടത്തുന്ന കച്ചവടക്കാരില്‍ നിന്നും കമ്പനി കമ്മീഷനുകളും, മറ്റു ഫീസുകളും ഈടാക്കാറുണ്ട്. ഇതിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇ- കൊമേഴ്‌സ് സൈറ്റുകള്‍ ഫീസുകള്‍ ഉയര്‍ത്തുന്നതോടുകൂടി വില്‍പ്പനക്കാര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തേണ്ടതായി വരും. വിപണിയിലെ മാറ്റങ്ങളും, വിവിധ സാമ്ബത്തിക ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന് കമ്ബനി വ്യക്തമാക്കി. അതേസമയം, ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ചാര്‍ജ് 20 ശതമാനം മുതല്‍ 23 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്.