രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ മണിക്കല്ല് പുലിയെ കണ്ടതായി അറിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയില്‍. ഇന്നലെ വൈകുന്നേരം ചിറ്റാരിക്കാല്‍ സ്വദേശി വര്‍ഗീസാണ് മണിക്കല്ല് ഭാഗത്ത് പുലിയെ കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ രാജപുരം പോലീസും ഫോറസ്റ്റ് ഓഫീസര്‍മാരും പരിശോധന നടത്തി. രാജപുരം സിഐ കൃഷ്ണന് കെ കാളിദാസന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രാത്രിയായതിനാല്‍ വ്യക്തതയില്ല എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്ലോക്ക് മെമ്പര്‍ സി.രേഖ പഞ്ചായത്തംഗം അജിത്ത് എന്നിവര്‍ സംഭവ സ്ഥലത്തെത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേസപ്പ, ബിറ്റ് ഓഫീസര്‍ ആര്.കെ.രാഹുല്‍, എ.കെ.ശിഹാബുദ്ദീന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.