കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒരു ലക്ഷത്തിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. ഉദുമ സ്വദേശി കെ നാരായണനാണ് പിടിയിലായത്. നിരോധിച്ച ആയിരം, അഞ്ഞൂറ് നോട്ടുകളാണ് നാരായണന്റെ കൈവശമുണ്ടായിരുന്നത്. ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം രൂപയുടെ നോട്ടുകള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.
കാസര്‍ഗോഡ് കട്ടക്കാലില്‍ നായാട്ട് സംഘത്തിനായി വനം വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദുമ സ്വദേശി നാരായണനെ സംശയാസ്പദമായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ വനം വകുപ്പ് മേല്‍പ്പറമ്പ് പൊലീസിലേക്ക് കൈമാറി.
ഇയാളില്‍ നിന്ന് 1000 രൂപയുടെ 88 നോട്ടുകളും 500 രൂപയുടെ 82 നോട്ടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. അങ്ങനെ ആകെ ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം രൂപയുടെ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇത് എങ്ങനെ ലഭിച്ചു, എങ്ങോട്ട കൊണ്ടുപോകുന്നത് തുടങ്ങിയ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മേല്‍പ്പറമ്പ് പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.