രാജപുരം: ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാറിലെ ഓട്ടോ ഡ്രൈവര്‍ ഒക്ലാവിലെ കെ.എം.മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 7 ന് ഇവരെ കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. മരിച്ച മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ഷാഹിദ. മക്കള്‍ അഫീഫ, ഷമ്മാസ്, അസിനാസ്, സിന്ധുവിന്റെ ഭര്‍ത്താവ് സതീഷ്. മക്കള്‍: ആര്യമോള്, ആഷില്‍.