കുമ്പള ആരിക്കാടിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ഇവരെ ആദ്യം കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപിച്ചു. പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. സിലിണ്ടര്‍ ലോറി ഇടിയുടെ ആഘാതത്തില്‍ റോഡ് നിര്‍മ്മാണത്തിന് വേണ്ടി ഫില്ലറി ഡാന്‍ നിര്‍മ്മിച്ച കുഴിയിലേക്ക് വീണു. അപകടത്തെ തുടര്‍ന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി.