കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. മാര്‍ച്ച് 31 വരെ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അധ്യാപികയെ കോളജില്‍ തടയുമെന്ന് എസ് എഫ് ഐ വ്യക്തമാക്കിയിരുന്നു
എസ്എഫ്‌ഐ അക്രമത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാനാണ് അവധി എടുക്കുന്നതെന്ന് ഡോ. രമ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാര്‍മ്മികതയും പുലര്‍ത്താത്ത എസ്എഫ്‌ഐ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത എന്റെ വധം നടത്താന്‍ നില്‍ക്കുകയാണ്. അതിന് നിന്നു കൊടുക്കാന്‍ ഇല്ലെന്നും രമ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.രമ കോളജില്‍ മയക്കുമരുന്ന് വില്‍പന സജീവമാണെന്നും കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അസാന്‍മാര്‍ഗികമായ പലതും നടക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു