ക്ഷേമ പെന്‍ഷന്‍ മാസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്വേര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചിറക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ താല്‍ക്കാലിക ഉത്തരവ്. മെയ് രണ്ടിന് വിഷയം വീണ്ടും പരിഗണിക്കും.
മറ്റു സര്‍വീസ് സെന്ററുകള്‍ വഴിയും മസ്റ്ററിങ് നടത്താന്‍ അനുവദിക്കണമെന്നടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്