തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് വിജയ ശതമാനം. വിജയശതമാനത്തില്‍ വര്‍ധന. 0.44 ശതമാനമാണ് വര്‍ധിച്ചത്.68694 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. വിജയശതമാനം കൂടുതല്‍ കണ്ണൂരാണ്. ഏറ്റവും കുറവ് വയനാട് ജില്ല. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളില്‍ നൂറ് ശതമാനം വിജയം. ഏറ്റവും കൂടുതല്‍ ഏ പ്ലസ് മലപ്പുറം ജില്ലയില്‍.
4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു വിജയശതമാനം. പരീക്ഷാ ഫലം പരിശോധിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നാല് മണി മുതല്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
ഫലമറിയാനുള്ള സൈറ്റുകള്‍