CLOSE

വീണ്ടും പ്രണയക്കൊല; 19 വയസുകാരിയെ ക്യാമ്പസില്‍ വച്ച് കുത്തി കൊലപ്പെടുത്തി

Share

19 വയസുകാരിയായ ബി ടെക് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനാണ് ലയയുടെ സുഹൃത്തായ പവന്‍ കല്യാണ്‍ പെണ്‍കുട്ടിയെ കുത്തിയതെന്നാണ് വിവരം

മറ്റൊരു കോളജിലെ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായ പവന്‍ ലയയോട് നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയതായി ചില വിദ്യാര്‍ത്ഥികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലയയെ ക്യാമ്പസിലെത്തി കുത്തിക്കൊലപ്പെടുത്തിയ ശേഷം പവന്‍ അതേ കത്തിയുപയോഗിച്ച് സ്വന്തം ശരീരത്തിലും മുറിവേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പവനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *