സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തെ നിരോധനമേര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ. ഈ വ്യക്തിക്കെതിരെ കേസ് നല്‍കുകയും ഈ വ്യക്തിയെ നോ-ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്
നവംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന 70 കാരിയായ വയോധികയ്ക്കാണ് ദുരനുഭവമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ തയാറെടുക്കുകയായിരുന്ന യാത്രക്കാരി അടുത്തേക്ക് മറ്റൊരു യാത്രക്കാരന് നടന്ന് വരികയും, ഇയാള്‍ പാന്റിന്റെ സിപ്പ് അഴിച്ച് സീറ്റിലിരുന്ന് വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയും വ്സ്ത്രം തിരികെ ധരിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് യാത്രക്കാരി ഫ്ളൈറ്റ് അധികൃതരോട് പരാതിപ്പെട്ടുവെങ്കിലും യാതൊരുവിധ നടപടിയും അധികൃതര്‍ കൈകൊണ്ടില്ല. മറ്റ് സീറ്റുകളൊന്നും ഒഴിവില്ലെന്ന് പറഞ്ഞ് തിരികെ സ്വന്തം സീറ്റിലേക്ക് പോയിരിക്കാന്‍ യാത്രക്കാരി നിര്ബന്ധിതയയാവുകയായിരുന്നു. മൂത്രത്താല്‍ കുതിര്ന്നിരുന്ന സീറ്റില്‍ ഷീറ്റുകളിട്ടാണ് വയോധികയെ ഇരുത്താന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ അതേ സീറ്റില്‍ ഇരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന യാത്രക്കാരിക്ക് അധികൃതര്‍ മറ്റൊരു സീറ്റ് നല്കി.