മധ്യപ്രദേശിലെ ടികംഗറിലാണ് സംഭവം. അമ്മ തന്നെ പലതവണ തല്ലിയത് ഇഷ്ടപ്പെടാതിരുന്ന ബാലന് ചൊവ്വാഴ്ച അമ്മയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് വണിലാണ് കുട്ടി പഠിക്കുന്നത്.
പിതാവിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അമ്മയെ കൊലപ്പെടുത്തിയ ശേഷം കുട്ടി തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുന്നത് വരെ കുട്ടി വീട്ടില്‍ തുടരുകയും ചെയ്തു.