സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടന്‍ വിശാല്‍. ‘മാര്‍ക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. അപകട വീഡിയോ നടന്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
ആക്ഷന്‍ രംഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ‘ഏതാനും നിമിഷങ്ങളും ഏതാനും ഇഞ്ചുകളും കൊണ്ട് എന്റെ ജീവിതം നഷ്ടമായെന്ന് ഓര്‍ത്തു. ദൈവത്തിന് നന്ദി. എല്ലാം പഴയത് പോലെയായി ഞങ്ങള്‍ ഇപ്പോള്‍ ബാക്കി ഷൂട്ടിംഗ് ആരംഭിച്ചു’, വീഡിയോ പങ്കുവെച്ച് വിശാല്‍ ട്വീറ്റ് ചെയ്തു.