CLOSE

ബെംഗളൂരു-മൈസൂരു ദേശീയപാത: ആദ്യഘട്ട ടോള്‍പിരിവ് ഇന്ന് മുതല്‍

Share

ബെംഗളൂര്‍: പത്തുവരിയായി വികസിപ്പിച്ച ബെംഗളൂരു-മൈസുരു ദേശീയപാതയില്‍ (എന്‍എച്ച് -275) ആദ്യഘട്ടത്തിലെ ടോള്‍ പിരിവ് ഇന്ന് രാവിലെ 8ന് ആരംഭിക്കും. ബെംഗളൂരു കുമ്പല്‍ഗോഡ് മുതല്‍ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റര്‍ പാതയിലെ ടോള്‍ പിരിവാണ് തുടങ്ങുക

രാമനഗര ജില്ലയിലെ രണ്ട് ഇടങ്ങളിലായി ടോള്‍ ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളുരുവില്‍നിന്ന് മൈസൂരു ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മാര്‍ച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാത 8,172 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. 118 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള യാത്രാസമയം ഒരുമണിക്കൂര്‍ 10 മിനിറ്റായി ചുരുങ്ങും.

രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന നിദ്ദഘട്ട-മൈസൂരു 61 കിലോമീറ്റര്‍ ദൂരത്തെ ടോള്‍ പിരിവ് ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കുമെന്ന് എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ ബി.ടി.ശ്രീധര്‍ പറഞ്ഞു. രണ്ടാംഘട്ടത്തിലെ ടോള്‍ ബൂത്ത് ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *