ബംഗ്ലൂരു : കര്‍ണാടകയില്‍ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി കോണ്‍ട്രാക്റ്ററില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ്സുകാരനായ മകന്‍ അറസ്റ്റില്‍. ചന്നാഗിരി എംഎല്‍എയും കര്‍ണാടക സോപ്‌സിന്റെ ചെയര്‍മാനുമായ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാര്‍ മാഡലാണ് അറസ്റ്റിലായത്. കേസില്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി ലോകായുക്ത കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ മകനും ഐഎഎസ് ഓഫീസറുമായ മാഡല്‍ പ്രശാന്ത് കുമാര്‍ രണ്ടാം പ്രതിയാണ്. ഇവരുടെ വീട്ടില്‍ നിന്നും ആറ് കോടി രൂപയും പിടിച്ചെടുത്തു.
ആറ് പ്രതികളാണ് കേസിലാകെയുള്ളത്. ഓഫീസ് അക്കൗണ്ടന്റ് സുരേന്ദ്ര മൂന്നാം പ്രതിയാണ്. ഇവര്‍ക്കൊപ്പം ഇടപാടിന് ഇടനില നിന്ന മാഡല്‍ വിരൂപാക്ഷപ്പയുടെ ബന്ധു സിദ്ധേഷ്, കര്‍ണാടക അരോമാസ് കമ്ബനിയെന്ന കര്‍ണാടക സോപ്‌സിന്റെ സഹസ്ഥാപനത്തിലെ ജീവനക്കാരായ ആല്‍ബര്‍ട്ട് നിക്കോളാസ്, ഗംഗാധര്‍ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികള്‍.